തിരുവനന്തപുരം : തന്നെ കുടുക്കി മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തി മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ. ഇത് സംബന്ധിച്ച് അരുൺ എൻ ഐ എ യ്ക്കും കസ്റ്റംസിനും പരാതി നൽകി. ശിവശങ്കര്‍ പറഞ്ഞത് പ്രകാരം മാത്രമാണ് താന്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തുകൊടുത്തതെന്നും കുടുംബസുഹൃത്ത് എന്ന് മാത്രമാണ് ശിവശങ്കര്‍ പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും തന്റെ മേല്‍ ചുമത്തി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും എന്‍.ഐ.എയ്ക്ക് നല്‍കിയ പരാതിയില്‍ അരുണ്‍ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലുള്ളപ്പോൾ തന്നെ സ്വപ്‌നയുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നെന്നും സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ വ്യക്തമാക്കി. അതേസമയം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കസ്റ്റംസ് അരുണിന്റെ മൊഴി രേഖപ്പെടുത്തും.
ഇതിനിടെ, എം. ശിവശങ്കര്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട്് മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…