സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത മാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും ആഘോഷങ്ങളിൽ സന്തോഷിക്കാനും സാധിക്കുന്നത് സൈനികർ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ നൗഷേരിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിലെത്തിയത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല, കുടുംബാംഗമായിട്ടാണ് താൻ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും താൻ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഇത്തവണ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അനുഗ്രവുമായാണ് താൻ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സുരക്ഷാ സേനയ്ക്ക് വേണ്ടി ഉപകരണങ്ങൾ ശേഖരിക്കാൻ വർഷങ്ങളോളം പ്രവർത്തിക്കേണ്ടിവന്നിരുന്നു. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുക എന്നത് മാത്രമാണ് ഇത്തരം പുരാതന രീതികളെ മറികടക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം നമ്മുടെ പെൺകുട്ടികളും സേനയുടെ ഭാഗമാകുന്നു എന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം രാവിലെ 10.30 ഓടെ കശ്മീരിൽ എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷാ സന്നാഹങ്ങൾ ഒന്നും തന്നെയില്ലാതെയാണ് നരേന്ദ്ര മോദി കശ്മീരിലെത്തിയത്. 2014 ൽ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിന് നരേന്ദ്ര മോദി അപ്രതീക്ഷിതമായാണ് സിയാച്ചിനിൽ എത്തിയത്. അവിടെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. തുടർന്നുള്ള എല്ലാ വർഷവും ദീപാവലി ആഘോഷിക്കാൻ മോദി അതിർത്തിയിലേക്ക് പോകുക പതിവാണ്.
സൈനികരോടൊപ്പം ചിലവഴിക്കുമ്പോൾ കുടുംബത്തോടൊപ്പമെന്ന അനുഭൂതിയാണ് ലഭിക്കുകയെന്നും കുടുംബത്തോടൊപ്പം ദീപാവലിയാഘോഷിക്കാനാണ് താനെത്തിയിരിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കശ്മീരിൽ പാക് ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവിടുത്തെ ജനങ്ങൾക്കും ധൈര്യം പകരാൻ വേണ്ടി കൂടിയാണ് മോദി എത്തുന്നത്.
സൈനികർ ഭാരതമാതാവിന്റെ ജീവനുള്ള സുരക്ഷാ കവചമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സൈന്യമാണ് നൗഷേരയുടെ മണ്ണിൽ നിന്നും ഭീകരതയ്ക്കെതിരെ ശത്രുവിന്റെ മണ്ണിൽ പോയി സർജിക്കൽ സ്ട്രൈക്ക് നടത്തി വിജയിച്ച് തിരിച്ചുവന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ ഓരോ പൗരന്റേയും അഭിമാനമാണ് ഇന്ത്യൻ സൈന്യമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യസുരക്ഷയ്ക്കായി ദൃഢപ്രതിജ്ഞയെടുത്ത സൈനികരെ വാനോളം പ്രശംസിച്ച നരേന്ദ്രമോദി ഭീകരതയെ തകർത്തെറിയുന്നതിൽ സർജിക്കൽ സ്ട്രൈക് ഇന്ത്യയുടെ ശത്രുക്കൾക്ക് എന്നും മുന്നറിയിപ്പാണെന്നും ഓർമ്മിപ്പിച്ചു. നൗഷേരയിലെ സൈനികരാണ് അന്ന് സ്ട്രൈക്ക് വിജയിപ്പിച്ചത്. അതിന് ശേഷവും ശത്രുക്കൾ ഇവിടെ അശാന്തി പരത്താൻ ശ്രമിക്കുന്നു. എന്നാൽ നമ്മളോരോന്നിനും മുഖമടച്ച് മറുപടി നൽകുമെന്നും ഭീകർക്ക് അത് നൽകിക്കൊണ്ടിരിക്കുകയാണ്. ഓരോ യുദ്ധത്തിനും ഓരോ ചതിക്കും ഒരോ ഗൂഢാലോച നയ്ക്കും ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയ പാരമ്പര്യമാണുള്ളതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. ഹിമാലയത്തിലും മരുഭൂമിയിലും ഒരുപോലെ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരേയും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
സൈന്യത്തിന് ഒരു കുറവുംവരാൻ ഇനി കേന്ദ്രസർക്കാർ അനുവദിക്കില്ല. ഇന്ന് ആത്മ നിർഭരമാണ് ഇന്ത്യ. ലോകശക്തികൾ ആയുധങ്ങളുണ്ടാക്കാൻ നമ്മുടെ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ദേശരക്ഷയ്ക്ക് ഏറ്റവും മികച്ച ആയുധത്തിനായി നമ്മൾ ഇന്ന് ആരുടേയും മുന്നിൽ കൈനീട്ടുന്നില്ല. 200ലധികം തരം ആയുധങ്ങളാണ് നമ്മുടെ നാട്ടിൽ തന്നെ നിർമ്മിക്കുന്നത്. അത് വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ ആയുധങ്ങൾ ലഭിക്കാൻ നിരവധി വിദേശകമ്പനികൾ മുതൽമുടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…