Sunday, December 21, 2025

ഇറാനെതിരെ പൂ‌ര്‍ണ ഉപരോധം ഏർപ്പെടുത്താൻ നീക്കം; യു എന്‍ രക്ഷാസമിതിക്ക് കത്ത് നല്‍കി അമേരിക്ക

ജനീവ: ഇറാനുമേല്‍ യു എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം പുനസ്ഥാപിക്കണമെന്നാവശ്യവുമായി അമേരിക്ക . 2015ലെ ആണവകരാര്‍ ഇറാന്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച്‌ അമേരിക്ക യു.എന്‍ രക്ഷാസമിതിക്ക് കത്ത് നല്‍കി. ഇറാനെതിരായ ആയുധ ഉപരോധം അനിശ്ചിതമായി നീട്ടാനുള്ള യു എസ് പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പരാജയപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് യു എന്‍ രക്ഷാസമിതിക്ക് അമേരിക്ക കത്ത് നല്‍കിയിരിക്കുന്നത്

ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്റെ ലംഘനമാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തി. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് പോംപെയോ കത്ത് കൈമാറിയത്.

ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാന്‍ ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ യു എസിനു കഴിഞ്ഞിരുന്നില്ല. ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും. ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. എന്നാല്‍ അമേരിക്കയുടേത് അപകടരമായ നീക്കമെന്ന് ഇറാന്‍ പ്രതികരിച്ചു.

Related Articles

Latest Articles