Ilayadalapathy Vijay is the Instagram blocker! The actor gained 4 million followers within hours
ലോകമെമ്പാടും വളരെയധികം ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. വിജയ്യുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയിൽ താരത്തിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇതുവരെ ഇല്ലായിരുന്നു. എന്നാൽ അതിനും വിരാമം കുറിച്ചുകൊണ്ട് ഇന്നലെ വിജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് നാല് മില്യണിലധികം ഫോളോവേഴ്സിനെ നേടിയിരിക്കുകയാണ് താരം.
നൻപാസ് ആൻഡ് നൻപീസ് എന്ന് കുറിച്ചുകൊണ്ട് തന്റെ പുതിയ ചിത്രമായ ലിയോയിലെ ലുക്കിലുള്ള ചിത്രമാണ് വിജയ് ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റായി ചെയ്തിരിക്കുന്നത്. ആക്ടർ വിജയ് എന്നാണ് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നെയിം. അതേസമയം താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാൻ കാത്തിരുന്നതുപോലെയായിരുന്നു ആരാധകരുടെ പ്രതികരണം.
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…
ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ്…
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…