Thursday, October 8, 2026

ഇൻസ്റ്റാഗ്രാം അടക്കിവാണ് ഇളയദളപതി വിജയ് ! മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സിനെ നേടി താരം

ലോകമെമ്പാടും വളരെയധികം ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. വിജയ്‌യുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയിൽ താരത്തിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഇതുവരെ ഇല്ലായിരുന്നു. എന്നാൽ അതിനും വിരാമം കുറിച്ചുകൊണ്ട് ഇന്നലെ വിജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് നാല് മില്യണിലധികം ഫോളോവേഴ്സിനെ നേടിയിരിക്കുകയാണ് താരം.

നൻപാസ് ആൻഡ് നൻപീസ് എന്ന് കുറിച്ചുകൊണ്ട് തന്റെ പുതിയ ചിത്രമായ ലിയോയിലെ ലുക്കിലുള്ള ചിത്രമാണ് വിജയ് ആദ്യ ഇൻസ്റ്റാ​ഗ്രാം പോസ്റ്റായി ചെയ്തിരിക്കുന്നത്. ആക്ടർ വിജയ് എന്നാണ് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നെയിം. അതേസമയം താരം ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തുടങ്ങാൻ കാത്തിരുന്നതുപോലെയായിരുന്നു ആരാധകരുടെ പ്രതികരണം.

Related Articles

Latest Articles