ദില്ലി : അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന് ഇര്ഫാന് ഖാനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സിനിമയ്ക്കും നാടകത്തിനും തീരാനഷ്ടമാണ് ഇര്ഫാന് ഖാന്റെ വേര്പാട്. വ്യത്യസ്ത മാധ്യമങ്ങളിലെ വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ അദ്ദേഹം എക്കാലവും ഓര്മ്മിക്കപ്പെടും. കുടുംബം, സുഹത്തുക്കള്, ആരാധകര് എന്നിവര്ക്കൊപ്പം ദുഖത്തില് പങ്കുചേരുന്നതായും’ മോദി കുറിച്ചു.
വന്കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്ഫാന് ഖാന് (54) അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ കോകിലാബെന് ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലായിരിക്കെയാണ് മരണം. സംവിധായകന് ഷൂജിത് സര്ക്കാരാണ് ഇര്ഫാന് ഖാന്റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2018 ലാണ് അദ്ദേഹത്തിന് ന്യൂറോ എന്ഡോക്രൈന് ട്യൂമര് ഉണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി അനാരോഗ്യത്തിന്റെ പിടിയിലായിരുന്നു ഇര്ഫാന് ഖാന്.ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ‘അംഗ്രേസി മീഡിയം’ എന്ന സിനിമ അദ്ദേഹം പൂര്ത്തിയാക്കി. കോവിഡ് ലോക്ക്ഡൗണ് നിലവില് വരുന്നതിന് തൊട്ടുമുന്പായിരുന്നു റിലീസ്. 2011ല് പത്മശ്രീ പുരസ്കാരവും പാന്സിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്ചു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…