തിരുവനന്തപുരം : വിവാദമായ ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈവ് വാട്ടർ ഹൗസ് കൂപ്പറെ ഒഴിവാക്കും. കൺസൾട്ടൻസി സ്ഥാനത്ത് നിന്നാണ് പി.ഡബ്ല്യൂ.സിയെ ഒഴിവാക്കാൻ തീരുമാനം . സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്കും തിരിച്ചടി കിട്ടുന്നത്
സമയപരിധി കഴിഞ്ഞിട്ടും കരാറിന്റ കരട് സമര്‍പ്പിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും കമ്പനിയെ ഒഴിവാക്കിയിരുന്നു. സംസ്ഥാനസർക്കാരിന്റെ കൺസൾട്ടൻസി കരാറുകൾക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം രംഗത്തെത്തിയതോടെയാണ് സംസ്ഥാന സർക്കാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ മാറ്റിയത്. സംസ്ഥാനത്തെ എല്ലാ കൺസൾട്ടൻസി കരാറുകളും പുന:പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം പിഡബ്ല്യുസിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം.ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചിരുന്നു.

