Categories: India

ഈ സമയവും സർഗ്ഗാത്മകം. മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള സമൂഹത്തിന് മാതൃക; മിസോറാം മുഖ്യമന്ത്രി

ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി ശ്രീ.സോറംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ സമയം നല്ല പൊതുപ്രവർത്തകനും, നല്ല എഴുത്തുകാരനും, നല്ല പ്രഭാഷകനും പ്രൊഫഷണലുമാവാൻ എങ്ങനെ സാധിക്കുമെന്ന് മിസോറാം ജനതയ്ക്ക് അദ്ദേഹം കാണിച്ചു തന്നെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണക്കാലത്ത് മിസോറാം ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള എഴുതിപൂർത്തിയാക്കിയ 13 പുസ്തകങ്ങളിൽ 3 എണ്ണത്തിൻ്റെ പ്രകാശന ചടങ്ങിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദ റിപ്പബ്ളിക്ക്, ദസ് സ്പീക്സ് ദ ഗവർണ്ണർ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രകാശനം ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ശ്രീ അജയ് ലാംബ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. “കൊറോണ കവിതകൾ” എന്ന മലയാള പുസ്തകം ബ്രിഗേഡിയർ എസ് .വിനോദിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി നിർവ്വഹിച്ചു.

തൻ്റെ ഔദ്യോഗിക പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ മിസോറാമിൻ്റെ സമസ്ത മേഖലയിലേക്കും ആഴ്ന്നിറങ്ങിയ ഒരു ഗവർണ്ണറേയും ,എഴുത്തുകാരനേയുമാണ് കാണാൻ കഴിയുന്നതെന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ശ്രീ അജയ് ലാംബ പറഞ്ഞു. താൻ കഴിഞ്ഞ അവധിക്കാലത്ത് കേരളത്തിൽ എത്തിയപ്പോൾ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് കേരളീയ സമൂഹത്തിൽ ലഭിച്ചിട്ടുള്ള സ്ഥാനം എത്രയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ കാലം മുതൽ മിസോറാം ഗവർണ്ണർ വരെയുള്ള ജീവിത യാത്രയെപ്പറ്റി ചീഫ് ജസ്റ്റീസ് സവിസ്തരം പ്രതിപാദിക്കുകയും ചെയ്തു.

തൻ്റെ കവിതകളിലൂടെ മിസോറാമിൻ്റെ വൈവിധ്യത്തെ ശ്രീധരൻപിള്ള ലോകത്തിന് പരിചയപ്പെടുത്തിയെന്ന് മുൻമുഖ്യമന്ത്രിയും ,മിസോറാം പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റുമായ ശ്രീ.ലാൽതൻഹ്വാല പറഞ്ഞു. ഇത്രയും കാലത്തെ തൻ്റെ ജീവിതത്തിനിടയിൽ ഇത്രയും വ്യത്യസ്തനായ ഒരു ഗവർണ്ണറെ താൻ കണ്ടിട്ടില്ല. അദ്ദേഹത്തെ ഗവർണ്ണറായി പ്രഖ്യാപിച്ചപ്പോൾ തന്നെ മിസോറാമിന് ലഭിച്ചത് മികച്ച ഒരു ഗവർണ്ണറെത്തന്നെയായിരിക്കുമെന്ന് എൻ്റെ കേരളത്തിലെ ചില സുഹൃത്തുക്കൾ പറയുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മിസോറാം ചീഫ് സെക്രട്ടറി ശ്രീ ലാൽനുന്മാവിയ ചുവാംഗ് ഐ.എ.എസ് അധ്യക്ഷനായിരുന്നു. ഗ്രന്ഥകാരനും ,ബഹു . ഗവർണ്ണറുമായ പി.എസ് ശ്രീധരൻപിള്ള മറുപടി പ്രസംഗം നടത്തി. അദ്ദേഹം രചിച്ച മിസോറാമിനെക്കുറിച്ചുള്ള ഇംഗ്ലീഷ് കവിത കുമാരി കാൻറിലിയ ചടങ്ങിൽ ആലപിച്ചു. രാജ്ഭവൻ സെക്രട്ടറി ശ്രീ കെ ലാൽത്വാംമാവിയ ഐ.എ.എസ് നന്ദി രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതിയുടെ ഐസ്വാൾ ബഞ്ച് ജഡ്ജിമാരായ മൈക്കൽ സോതംഗ്ഖുമ, നെൽസൺ സെയ്ലോ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വാൻലാൽമോഖേ, ഡിജിപി എസ്‌.ബി.കെ സിംഗ് ഐ.പി.എസ്, മിസോറാം ബിഷപ്പ് സ്റ്റീഫൻ റോത്ലുംഗ, ഐസ്വാൾ ഹിന്ദുസ്ഥാൻ ക്ളബ് പ്രസിഡൻ്റ് സഞ്ജിത് ഡേ, ഐസ്വാൾ മോസ്ക് കമ്മറ്റി പ്രസിഡൻറ് മാമോൻ ,മുതിർന്ന സംസ്ഥാന ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, മിസോറാം മലയാളി കൾച്ചറൽ ഫോറം പ്രസിഡൻ്റ് പി.ടി ഏബ്രഹാം തുടങ്ങി വ്യത്യസ്ത തുറകളിലുള്ളവർ പങ്കെടുത്തു.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

7 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

8 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

8 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

8 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

9 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

9 hours ago