പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം രാജ്യം ഞെട്ടലോടെ കേട്ട വാർത്തയാണ്. ഇത് സംബന്ധിച്ച കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുമ്പോൾ തെളിയുന്നത് ഒരു വധശ്രമമായാലും അതിശയമില്ല. പക്ഷെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം അതൊരു വധശ്രമമാണെങ്കിൽ പഞ്ചാബ് പൊലീസിന് അതിൽ പങ്കാളിത്തമുണ്ട് എന്നതാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷ SPG യുടെ ഉത്തരവാദിത്തം ആണെങ്കിലും അദ്ദേഹം യാത്ര ചെയ്യുന്ന റോഡിലെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന പോലീസ്സാണ്.
യാത്രാ വേളയിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻകൂട്ടി തന്നെ സംസ്ഥാന പോലീസുമായും സർക്കാരുമായും സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടാകും.
പ്രധാന യാത്രാ പദ്ധതിയും അതായത് മെയിൻ പദ്ധതിയും ABC എന്നിങ്ങനെ ബദൽ യാത്രാ മാർഗ്ഗങ്ങളും സംസ്ഥാന ആഭ്യന്തര മന്ത്രാലയവുമായും വിശിഷ്യാ IGP യുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻകൂട്ടത്തന്നെ നിശ്ചയിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. ഒന്നും അവസാന നിമിഷം തീരുമാനിക്കുന്നതല്ല . പക്ഷെ പ്ലാൻ ABC എന്നിവയുടെ വിശദാംശങ്ങൾ രഹസ്യമായി വക്കാറാണ് പതിവ്. കേന്ദ്ര സംസ്ഥാന ആഭ്യന്തര വകുപ്പുകളിലെ ഉന്നതർക്ക് മാത്രമേ ഇത് സംബന്ധിക്കുന്ന വിശദാംശങ്ങൾ അറിവുണ്ടാകൂ.
ഈ സംഭവത്തിൽ നമുക്കെല്ലാവർക്കും അറിയാം ഭട്ടിണ്ടയിൽ നിന്ന് ഫിറോസ്‌പൂരിലേക്ക് പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് പോകാനിരുന്നത്. ഇതിൽ രഹസ്യമൊന്നുമില്ല മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചിരുന്ന കാര്യമാണിത്. പക്ഷെ പ്രതികൂല കാലാവസ്ഥ കാരണം അദ്ദേഹം റോഡ് യാത്ര തെരഞ്ഞെടുക്കുകയായിരുന്നു.
ഇത് പഞ്ചാബ് സർക്കാരിന് ഒരു ആശ്ചര്യമൊന്നുമല്ല കാരണം ഹെലികോപ്റ്ററിൽ യാത്ര നിശ്ചയിക്കുമ്പോൾ തന്നെ മൂന്നു ബദൽ റൂട്ടുകൾ പോലീസ് പ്രധാനമന്ത്രിക്കായി ഒരുക്കിവച്ചിട്ടുണ്ടാകും. ഈ മൂന്ന് റൂട്ടുകളിൽ SPG തെരെഞ്ഞെടുക്കുന്നതേത് എന്നത് മാത്രമാണ് അവർക്കറിയാത്തത്. പക്ഷെ മൂന്നു റൂട്ടുകളും പോലീസ് ക്ലിയർ ചെയ്ത് കാത്തിരിക്കേണ്ടതാണ്.
പ്രധാനമന്ത്രി റോഡുമാർഗ്ഗം സഞ്ചരിക്കാൻ തീരുമാനിച്ചാൽ നിർദ്ദേശം സംസ്ഥാന IGP ക്ക് ലഭിക്കും. ഏറ്റവും മികച്ച ഒരു റോഡ് തിരഞ്ഞെടുത്ത് സുരക്ഷയൊരുക്കാൻ അദ്ദേഹത്തിന് 20 മിനുട്ട് അധിക സമയവും ലഭിക്കും.
ബ്ലൂ ബുക്ക് എന്നുവിളിക്കുന്ന സെക്യൂരിറ്റി പ്രോട്ടോകോൾ അനുസരിച്ച് പ്രധാനമന്ത്രി സഞ്ചരിക്കുന്ന റൂട്ട് നിശ്ചയിച്ചു കഴിഞ്ഞാലും അതിനെ കുറിച്ച് അറിവുള്ളവർ ചുരുക്കം ചില ഉന്നത ഉദ്യോഗസ്ഥരായിരിക്കും. അവർക്കും വിവരം ലഭിക്കുക അവസാന നിമിഷം മാത്രമായിരിക്കും.
ഇത്തരത്തിൽ അതീവ രഹസ്യമായി ക്ലാസിഫൈഡ് ചെയ്യപ്പെട്ട പ്രധാനമന്ത്രിയുടെ യാത്രാ വഴിയും സമയ ക്രമവും സമരക്കാർ എന്ന് വിളിക്കുന്ന ജനക്കൂട്ടത്തിനു ചോർന്നു കിട്ടിയതെങ്ങനെ എന്ന ഉത്തരം പറയേണ്ടത് പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ്. അതായത് അവിചാരിതമായി വഴിയിൽ വന്നുപോയ ഒരു തടസ്സമായിരുന്നില്ല അത്. അതീവ രഹസ്യമായ വിവരങ്ങൾ പോലീസിൽ നിന്ന് ചോർത്തി മറ്റെന്തോ ഉദ്ദേശത്തിനായി മനഃപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധിയായിരുന്നു പഞ്ചാബിലേത് എന്ന് വ്യക്തമാവുകയാണ്.
മറ്റൊരു പ്രധാന കാര്യം VIP വാഹനവ്യൂഹം കടന്നുപോയിക്കഴിഞ്ഞാലും അതിനു തൊട്ടുപുറകേ മാറ്റുവാഹനങ്ങൾ കടത്തി വിടാറില്ല. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു കിലോമീറ്ററുകൾ അകലെയായിരിക്കണം മറ്റു വാഹനങ്ങൾ. പക്ഷെ ഫ്‌ളൈഓവറിൽ കുടുങ്ങിയ പ്രധാനമന്ത്രിക്ക് U ടേൺ എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പുറകിൽ വാഹനങ്ങളായിരുന്നു.
ഇങ്ങനെ ഒരു രക്ഷപെടലിനു പോലും അവസരം നൽകാതെ പ്രധാനമന്ത്രിയെ കുടുക്കിയത് ആര് എന്തിന് എന്ന ചോദ്യങ്ങൾക്ക് പുറകെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കാരണം എന്തുകൊണ്ടോ നടക്കാതെപോയ ഒരു കൊലപാതക ശ്രമമാണോ ഇതെന്ന ചോദ്യം പ്രസക്തമാണ്. ഹെലികോപ്റ്റർ അപകടപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചിരുന്നോ? അത് നടക്കാതെ വന്നപ്പോൾ റോഡിൽ അദ്ദേഹത്തെ വകവരുത്താൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇതെല്ലം രാജ്യം ഇന്ന് സോക്ഷ്മതയോടെ പരിശോധിക്കുന്ന കാര്യങ്ങളാണ്.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…