Friday, December 19, 2025

എന്നും മോദിക്കൊപ്പമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.

അമേരിക്കയ്ക്ക് ഹൈഡ്രോസി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകള്‍ വിട്ടുതരണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കിയത്.

യുഎസില്‍ നിലവില്‍ 29 മില്യണ്‍ ഹോഡ്രോക്സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം.

Related Articles

Latest Articles