ദില്ലി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെയില്‍ നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 പേരെ ക്വാറൻ്റൈൻ ചെയ്തു. നേഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
കൂടാതെ,ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരെയും നേഴ്സുമാരെയും പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം,ഡല്‍ഹിയിലെ പ്രധാന കോവിഡ് ആശുപത്രിയായ ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡയറ്റീഷ്യനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ആശുപത്രി ജീവനക്കാര്‍ക്കിടെ നടത്തിയ പരിശോധനയിലാണ് ഡയറ്റീഷ്യന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡയറ്റി ഷ്യനുമായി സമ്പര്‍ക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻ്റൈൻ ചെയ്തു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…