Monday, December 22, 2025

എല്ലാം രാമമയം ; നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമായി; ചരിത്രത്തിൽ തന്നെ ജനമനസ്സുകൾ പ്രകാശഭരിതമായ ദിനമാണ് ഇന്ന് – പ്രധാനമന്ത്രി

ദില്ലി : ജയ്‌ശ്രീറാം ലോകമെങ്ങും മുഴങ്ങട്ടെയെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള രാമഭക്തരെ അനുമോദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം നൂറ്റാണ്ടുകളുടെ കാത്തിരുപ്പിന് വിരാമമെന്നും ഇന്ത്യ രചിക്കുന്നത് സുവര്‍ണ അദ്ധ്യായമാണെന്നും അഭിപ്രായപ്പെട്ടു. രാജ്യം മുഴുവന്‍ ആവേശഭരിതമാണ്. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. ശ്രീരാമന്‍ നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ചരിത്രത്തിൽ തന്നെ ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഐക്യത്തിന്റെ അടയാളമാണ് ശ്രീരാമന്‍ . ഒരു കൂടാരത്തില്‍ നിന്ന് വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുകയാണ്. രാമക്ഷേത്രം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പ്രാര്‍ത്ഥനകള്‍ ഫലം കണ്ടെന്നും പോരാട്ടം അവസാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles