Saturday, December 20, 2025

ഒരു കല്യാണത്തിലെന്തിരിക്കുന്നു എന്നല്ലേ…കാര്യമുണ്ട്…

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മില്‍ വിവാഹിതരാകുന്നു. 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞു.പിണറായി വിജയന്റെ മകള്‍ വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ വീണക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വീണയുടെ കമ്പനിയാണ് കരാറിന് ഇടനില നിന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. വിവാദത്തിനിടെയാണ് ഇരുവരുടെയും വിവാഹമെന്നതും ശ്രദ്ധേയമാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

Related Articles

Latest Articles