ആലപ്പുഴ: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് ആണ് മരിച്ചത് . 96 വയസായിരുന്നു . കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ . ഇതിനിടെയാണ് മരണം.
നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു . അതേസമയം, കോവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

