തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
കൂടാതെ ഇന്ന് എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലയിലുള്ള ആറു പേരുടെയും ഇടുക്കിയിലുള്ള രണ്ടു പേരുടെയും പരിശോധനാ ഫലം നെഗറ്റീവായത്.സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 38 പേരാണ് ചികിത്സയിലുള്ളത്. കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു തുടക്കമിട്ട പത്തനംതിട്ടയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രമാണുള്ളത്.
സംസ്ഥാനത്തിൻ്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. ഗ്രീന്‍ സോണുകളിലും പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യുക. റെഡ് സോണുകളിലെ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കും.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…