Sunday, December 14, 2025

ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം

മുംബൈ: ഇന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തിൽ വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1203 . 18 പോയിന്റ് താഴ്ന്ന് 28,265.31 ലും നിഫ്റ്റി 343.95 പോയിന്റ് നഷ്ടത്തില്‍ 8253.80 ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്‌ഇയിലെ 1098 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1067 ഓഹരികള്‍ നഷ്ടത്തിലുമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, യൂപിഎല്‍, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ഗ്രാസിം, ഹീറോ മോട്ടോര്‍ കോര്‍പ്, ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.ബിഎസ്‌ഇ സ്മോള്‍ ക്യാപ് 1.06 ശതമാനവും മിഡ്ക്യാപ് 2.18 ശതമാനവും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട് .

Related Articles

Latest Articles