theft
കോഴിക്കോട് :ലോക്ക്ഡൗണിന്റെ മറവില്‍ സമൂഹമാധ്യമങ്ങളിലൂടെയും കച്ചവട വെബ്‌സൈറ്റുകളിലൂടെയും വാഹനതട്ടിപ്പു സംഘം സംസ്ഥാനത്ത് വിലസുന്നു. പഴയ വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയ ശേഷം പണം തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി. കോഴിക്കോട് സ്വദേശിയായ യുവാവിന് രണ്ട് ദിവസം മുമ്പ് നഷ്ടമായത് 17,000 രൂപയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല.
കെഎല്‍ 9 എഎം. 3811 എന്ന റജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്‌കൂട്ടറാണ് ഫെയ്‌സ്ബുക്കില്‍ വില്‍പ്പനയ്ക്കായി വച്ചത്. പരസ്യം കണ്ട കുന്ദമംഗലം സ്വദേശി, ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ജവാനായ വികാസ് പട്ടേല്‍ ആണെന്ന് പരിചയപ്പെടുത്തി.
വിശ്വാസത്തിനായി ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ വാട്‌സാപ്പ് വഴി അയച്ചുകൊടുത്തു. സ്‌കൂട്ടറിന്റെ വിലയായ 17,000 രൂപ നല്‍കിയാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ചും സ്‌കൂട്ടര്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് ഉറപ്പും നല്‍കി.
ഇതോടെ യുവാവ് വികാസ് പട്ടേലിന്റെ അക്കൗണ്ടിലേയ്ക്ക് പണം ഗഡുക്കളായി അയച്ചുനല്‍കി. തൊട്ടുപിന്നാലെ തട്ടിപ്പുകാരന്റെ അടുത്ത ഫോണെത്തി. ഗഡുക്കളായി നല്‍കിയ പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും ഒറ്റ ഗഡുവായി പണം വീണ്ടും അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
പല ഗഡുവായി ആദ്യം തന്ന പണം സ്‌കൂട്ടറിനൊപ്പം തിരിച്ചുനല്‍കുമെന്നും ഉറപ്പു നല്‍കി. ഇതിനൊപ്പം സ്‌കൂട്ടര്‍ പാര്‍സലാക്കുന്നതിന്റെ ചിത്രവും അയച്ചുകൊടുത്തു. എന്നാല്‍ സംശയം തോന്നിയ യുവാവ് പൊലിസിനെ സമീപിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്‌കൂട്ടറിന്റെ ഉടമ പാലക്കാട് സ്വദേശിയായ അബ്ദുല്‍ റഹ്മാനാണെന്ന് വ്യക്തമായി. ഒപ്പം വികാസ് പട്ടേല്‍ എന്ന ഉദ്യോഗസ്ഥന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…