2012 ഡിസംബർ 16ന് രാത്രി ഡൽഹിയിലെ തിരക്കേറിയ റോഡിലൂടെ ഒരു ബസ് പാഞ്ഞുപോകുമ്പോൾ അതിൽനിന്നുയർന്ന ഹൃദയഭേദകമായ നിലവിളി ആരും കേട്ടില്ല. ആ ബസിലാണ് 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനി നിർഭയയെ ആറ് പേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
സാകേതിലെ സിറ്റിവാക്ക് മാളിൽ ‘ലൈഫ് ഓഫ് പൈ’ സിനിമകണ്ട ശേഷം രാത്രി 9.30ഓടെ മുനീർക്കയിൽനിന്ന് ദ്വാരകയിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു നിർഭയയും സുഹൃത്ത് അവിന്ദ്രപ്രതാപ് പാണ്ഡെയും. അവരുടെ മുന്നിലേക്ക് ഡിഎൽ 1 പിസി 0149 എന്ന വെള്ള ബസ് എത്തി. ‘ദ്വാരക/പാലം റോഡ്’ –- എന്ന് ക്ലീനർ പയ്യൻ വിളിച്ചുപറയുന്നത് കേട്ട് ഇരുവരും ബസിൽ കയറി. ബസിൽ ഡ്രൈവറായ മുകേഷുൾപ്പെടെ ആറ് പേരാണുണ്ടായിരുന്നത്. ബസ് യാത്ര തുടങ്ങിയതോടെ ഡ്രൈവർ ക്യാബിനിലുണ്ടായിരുന്ന രാംസിങ്ങും അക്ഷയും 17കാരനും നിർഭയയെ ശല്യം ചെയ്യാൻ തുടങ്ങി. അവിന്ദ്ര ഇതിനെ ചോദ്യം ചെയ്‌തതോടെ പവൻഗുപ്‌തയും വിനയ്‌യും ശല്യക്കാരുടെ കൂടെകൂടി. ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കും കാലിനും അടിയേറ്റ് അവിന്ദ്ര വീണു. നന്നായി മദ്യപിച്ചിരുന്ന പ്രതികൾ നിർഭയയെ ബസ്സിന്റെ പിന്നിലേക്ക് വലിച്ചിഴച്ചു. പിന്നീട് അവരോരോരുത്തരായി പീഡിപ്പിക്കാൻ തുടങ്ങി. സർവശക്തിയും ഉപയോഗിച്ച് അവൾ എതിർത്തു. ഇതോടെ പ്രതികളുടെ പെരുമാറ്റം പൈശാചികമായി.
കൂട്ടബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയായ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി കുത്തിയിറക്കിയും പ്രതികൾ ആനന്ദിച്ചു. പെൺകുട്ടിയുടെയും സുഹൃത്തിന്റെയും മൂന്ന് മൊബൈൽ ഫോണുകളും എടിഎം കാർഡുകളും വാച്ചുകളും സ്വർണമോതിരങ്ങളും പ്രതികൾ കവർന്നു. ഗുരുതരമായി പരിക്കേറ്റ നിർഭയയെയും അവിന്ദ്രയെയും പ്രതികൾ മഹിപാൽ ഫ്‌ളൈഓവറിന് സമീപത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞു.
2012 ഡിസംബര്‍ 16, രാത്രി 9 മണി: ഡല്‍ഹി വസന്ത് വിഹാര്‍
താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയും അവളുടെ കൂട്ടുകാരനും. പതിവ് ബസാണെന്ന് കരുതി വന്ന വാഹനത്തിലേക്ക് കയറി.
ബസിലുണ്ടായിരുന്ന ആറു പേര്‍ 40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവില്‍ ജീവച്ഛവമായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പൂരിലെ ഫ്ലൈ ഓവറിനു സമീപം ബസില്‍ നിന്നും പുറത്തേക്കെറിഞ്ഞു.
ഡിസംബര്‍ 17: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളില്‍ നാലുപേരെ തിരിച്ചറിഞ്ഞു. ക്രൂരമായ പീഡനത്തില്‍ പെണ്‍കുട്ടിയുടെ വന്‍കുടല്‍, ഗര്‍ഭപാത്രം എന്നിവയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. പെണ്‍കുട്ടി ജീവന് വേണ്ടി സഫ്ദര്‍ ജങ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുമ്പോള്‍ പുറത്ത് രാജ്യം പ്രതിഷേധ തീയില്‍ എരിഞ്ഞു. മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത വിധം രാജ്യതലസ്ഥാനം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി.
ഡിസംബര്‍ 27: വിദഗ്ധ ചികിത്സയ്ക്ക് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ബലാത്സംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉഷ മെഹ്‌റ കമ്മീഷനെ നിയമിച്ചു. ഇതിനിടെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. രാം സിങ്, മുകേഷ് സിങ് (രാം സിങിന്റെ സഹോദരന്‍), പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്തയാള്‍ (കുറ്റം ചെയ്യുമ്പോള്‍ ഇയാള്‍ക്ക് പ്രായം 17 വയസ്സും ആറുമാസവും.)
ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ ഡിസംബര്‍ 18-നും സുഹൃത്ത് അക്ഷയ് ഠാക്കൂറും 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത മറ്റൊരു പ്രതിയും സംഭവം നടന്ന് 4 ദിവസത്തിനകവും അറസ്റ്റിലായി.
ഡിസംബര്‍ 29, പുലര്‍ച്ചെ 2.15: സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ അവള്‍ മരണത്തിന് കീഴടങ്ങി.
2013 മാര്‍ച്ച് 11: ജുഡീഷ്യല്‍ കസ്റ്റിയില്‍ ഇരിക്കെ മുഖ്യപ്രതി രാം സിങ് ജയിയില്‍ തൂങ്ങിമരിച്ചു.
ആഗസ്റ്റ് 31: കൂട്ടബലാത്സംഗം നടത്തിയ 6 പേരില്‍ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്ന പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റക്കാരനാണെന്ന് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രത്യേക തിരുത്തല്‍ കേന്ദ്രത്തില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ഇയാളെ 2015 ഡിസംബറില്‍ ഒരു എന്‍ജിയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഇപ്പോള്‍ ഇയാള്‍ എവിടെയെന്നത് ആര്‍ക്കുമറിയില്ല.
സെപ്റ്റംബര്‍ 13: നാല് പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതിയുടെ വിധി. വധശിക്ഷ 2014 മാര്‍ച്ച് 13-ന് ഹൈക്കോടതി ശരിവച്ചു. 2017 മേയ് 5-ന് വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. 2019 ഡിസംബര്‍ 18-ന് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.
പ്രതികളെ തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി ജനുവരി 22 ഫെബ്രുവരി 1, മാര്‍ച്ച് 3 തീയതികളില്‍ മരണ വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വിവിധ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതിനാല്‍ മാറ്റേണ്ടി വന്നു. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ഓരോരുത്തരായാണ് കോടതികളെ സമീപിച്ചുകൊണ്ടിരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വരെ പ്രതികളെത്തി. മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. തൂക്കിലേറ്റുന്ന അക്ഷയ് സിങിന്റെ ഭാര്യയായി തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യ കുടുംബ കോടതിയില്‍ വിവാച മോചനത്തിന് ഹര്‍ജി നല്‍കി. അവസാനത്തെ പ്രതിയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെ മാര്‍ച്ച് 5-ന് അന്തിമ മരണ വാറന്റ്. വധശിക്ഷ മാര്‍ച്ച് 20-ന് നടപ്പാക്കണം. ദയാഹര്‍ജി തള്ളി 14 ദിവസത്തിന് ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു ഈ തീയതി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…