Monday, December 22, 2025

കണ്ടയിന്മെന്റ് സോണുകൾ ദിനംപ്രതി കൂടുന്നു,രോഗവ്യാപനത്തിന് ശമനമില്ല ;ജില്ല തിരിച്ചുള്ള ലോക്ക്ഡൗൺ ആലോചനയിൽ സർക്കാർ

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ പരിസര പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഉറവിടം അറിയാത്ത കേസുകള്‍ കൂടുന്നതും സര്‍ക്കാരിനെ അലട്ടുന്നുണ്ട്.

രോഗിയുടെ വീട്, സ്ഥലം എന്നിവ നോക്കി ഓരോ ജില്ലതോറും കണ്ടയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കേണ്ടി വരും. ഓഫീസുകളില്‍ എല്ലാ ജീവനക്കാരും എത്തണമെന്ന നിര്‍ദ്ദേശവും പിന്‍വലിച്ചിട്ടുണ്ട്. ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഓഫീസ് പൂര്‍ണമായി അടച്ചിടേണ്ടി വരും എന്നതിനാലാണിത്.

സംസ്ഥാനത്ത് കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. സാമൂഹവ്യാപനം നടന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പാളിയെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നുണ്ട്.

Related Articles

Latest Articles