Categories: Covid 19HealthKerala

കണ്ണൂരിൽ സമൂഹവ്യാപന ഭീഷണി .രോഗത്തിന്റെ ഉറവിടമറിയാതെ ആരോഗ്യപ്രവർത്തകർ

കണ്ണൂർ :രോഗപ്പകർച്ചയുടെ ഉറവിടമറിയാതെ പോസിറ്റീവ് കേസുകൾ ആവർത്തിക്കുന്നത് കണ്ണൂരിൽ സാമൂഹ വ്യാപന ഭീഷണിയുയർത്തുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവായതാണ് ഒടുവിലത്തെ സംഭവം.

ചെറുപുഴയിൽ കേസിൽ പ്രതിയായ ആൾ ഒന്നരമാസം ഒളിവിൽ കഴിഞ്ഞശേഷമാണ് കോടതിയിൽ കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തശേഷം ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് വ്യക്തമായത്. മജിസ്ട്രേട്ടടക്കം കോടതി ഉദ്യോഗസ്ഥരും പോലീസുകാരും ക്വാറന്റീനിലായതിനുപുറമെ പ്രതി നേരത്തേ ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതാണ് പ്രശ്നം.

കണ്ണപുരത്ത് ക്രിമിനൽ കേസിൽ പ്രതിയായ ആളെ അറസ്റ്റുചെയ്ത പോലീസുകാരും അവരുമായി സമ്പർക്കത്തിലുള്ളവരുമെല്ലാം നിരീക്ഷണത്തിലായി. പോലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ വേറെ പോലീസുകാരെ അവിടേക്ക് സ്ഥലം മാറ്റേണ്ടിവന്നു. 26 പോലീസുകാരണ് അവിടെ മാത്രം നിരീക്ഷണത്തിലായത്.

ജയിലിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളും ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായതും അന്വേഷിക്കാൻ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

ധർമടത്ത് ഒരുവീട്ടിൽ എട്ടുപേർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാക്കിയത്. വീട്ടമ്മയ്ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവർ തിങ്കളാഴ്ച മരിച്ചു.

രോഗബാധിത മേഖലയിലെവിടെയും പോയിട്ടാല്ലാത്ത സ്ത്രീക്ക് രോഗബാധയുണ്ടായത് ഉറവിടമേതെന്നറിയൽ പ്രയാസമാക്കി. രണ്ടുദിവസം കഴിഞ്ഞാണ് അവരുടെ ഭർത്താവിന് രോഗം കണ്ടെത്തിയത്. ഭർത്താവ് തലശ്ശേരിയിൽ മീൻവ്യാപാരിയാണ്. ഇദ്ദേഹത്തിൽനിന്നാവും ഭാര്യക്ക് പകർന്നതെന്നാണിപ്പോഴത്തെ നിഗമനം. ഇതേവീട്ടിലെ മൂന്നുപേർക്ക് ഞായറാഴ്ചയും മൂന്നുപേർക്ക് തിങ്കളാഴ്ചയും രോഗം കണ്ടെത്തി.

അയ്യൻകുന്ന് പഞ്ചായത്തിലെ ആദിവാസി യുവതി പ്രസവത്തിനായി ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായതാണ് ഉറവിടം സംശയമുള്ള മറ്റൊരു സംഭവം.

ജില്ലാ ആശുപത്രിയിൽ ഒരാഴ്ചയിലേറെയുണ്ടായിരുന്ന യുവതിയെ പിന്നീടാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവിടെവെച്ചാണ് രോഗം കണ്ടെത്തിയത്.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

5 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

5 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

6 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

7 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

7 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

7 hours ago