കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും പ്രതി സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചല്‍ പോലീസും ഉത്രയുടെ അച്ഛനും അടൂര്‍ പോലീസിന്റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല.
അടൂരിലെ സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചപ്പോള്‍ ഇരുവരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റെവിടേക്കോ കുട്ടിയുമായി മാറി നില്‍ക്കുന്നുവെന്ന് കരുതുന്നതായും പൊലീസ് പറയുന്നു.
കുട്ടിയും പ്രതി സൂരജിന്റെ അമ്മ രേണുകയും അഭിഭാഷകനെ കാണാന്‍ പോയിരിക്കുകയാണെന്നായിരുന്നു സൂരജിന്റെ വീട്ടില്‍ നിന്ന് ലഭിച്ച മറുപടി. ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക കഥ പുറത്തുവന്നത്. സ്വത്തിനും സമ്പത്തിനും വേണ്ടി ഭാര്യയെ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. രണ്ടു തവണ കൊല്ലാന്‍ ശ്രമിക്കുകയും രണ്ടാം തവണ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…