മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി കമല സുരയ്യയെ കുറിച്ച് ഗ്രീന്‍ ബുക്സ് പ്രണയത്തിന്‍റെ രാജകുമാരി എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിലൂടെ തന്നെ അപമാനിച്ചു എന്ന് കാണിച്ച് അബ്ദു സമദ് സമദാനി എം പി ഗ്രീന്‍ ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചത് 2017ലാണ്. പുസ്തകം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു വക്കീല്‍ നോട്ടീസ്. അഡ്വ. പി എസ്. ശ്രീധരന്‍പിള്ള മുഖേനെയായിരുന്നു നോട്ടീസയച്ചത്. പക്ഷെ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും അബ്ദു സമദ് സമദാനിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒരു കോടി രൂപക്ക് വക്കീൽ നോട്ടീസ് അയച്ച സമദാനി പിന്നീട് മിണ്ടാഞ്ഞതെന്തേയെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്.

