ചെന്നൈ : തമിഴ്നാട്ടില്‍ മദ്യശാലകള്‍ പൊലീസ് സുരക്ഷയില്‍ തുറന്നു. തമിഴ്‌നാട്ടിലെ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ അല്ലാത്ത സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത് . എന്നാല്‍ ചെന്നൈ, തിരുവള്ളൂര്‍ എന്നീ സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറന്നില്ല.കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിനെതുടര്‍ന്ന് തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്നിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി വിധി വന്നതോടെ മദ്യശാലകള്‍ അടക്കുകയായിരുന്നു. ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ വീണ്ടും തുറന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലെ മദ്യശാലകളില്‍ കര്‍ശനമായ സാമൂഹിക അകലം പാലിച്ച് മദ്യം വില്‍ക്കാമെന്ന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ സംവിധാനവും അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നു.എന്നാല്‍ 43 ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോള്‍ അനിയന്ത്രിതമായ തിരക്കാണ് മദ്യശാലകള്‍ക്കു മുന്‍പില്‍ അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് അധികൃതര്‍ ടോക്കണുകളുടെ എണ്ണം കുറച്ചിരുന്നു.മദ്യശാലകള്‍ക്കു മുന്‍പില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…