Tuesday, December 23, 2025

കറാച്ചിയിൽ ഭീകരാക്രമണം നടത്തിയത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ഇന്ന് രാവിലെ നടന്ന കറാച്ചി ഓഹരി വിപണിയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.

കടുത്ത മനുഷ്യാവകാശ ലംഘനം നടത്തി പാക്കിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യ സ്വതന്ത്ര ബലൂചിസ്ഥാന്‍ രാജ്യമാക്കി വിട്ടു തരണം എന്നാണ് ബലോച്ച് ലിബറേഷന്‍ സൈന്യത്തിന്റെയും ബലൂചിസ്ഥാന്‍ ജനതയുടെയും ആവശ്യം.

പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇപ്പോള്‍ ബലോചി ജനത ആയുധം എടുക്കാനും പോരാട്ടം നടത്താനും തുടങ്ങിയിട്ട് ഏറെ നാളുകളായി.

കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുകളും ബലോച് സൈന്യം പുറത്തു വിട്ടു. തസ്ലീം ബലോച്ച് , ഷെഹ്സാദ് ബലോച്ച് , സല്‍മാന്‍ ഹമ്മല്‍, സിറാജ് കുങ്കര്‍ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍

Related Articles

Latest Articles