തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തിൻ്റെയും ലോക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി ആർ സി സിയിൽ വെർച്വൽ ഒപി സംവിധാനം ഏർപ്പെടുത്തി. കൂടാതെ,അടിയന്തിര സ്വഭാവമുള്ള കാൻസർ ചികിത്സകൾ തുടരുന്നതാണ്. അപ്പോയ്മെൻ്റ് ലഭിച്ചിട്ടുള്ള രോഗികൾക്ക് ആർ സി സിയിൽ എത്താതെ തന്നെ സംശയ നിവാരണത്തിന് വെർച്വൽ ഒ പി ഏർപെടുത്തി .ഡോക്ടറുമായി അപ്പോയ്ൻമെൻറ് ലഭിച്ചിട്ടുള്ള ദിവസം രാവിലെ 9.00 മണിക്കും ഉച്ചയ്ക്ക് ഒരു മണിയ്ക്കും മധ്യേ സംസാരിക്കാവുന്നതാണ്. അതേ സമയം അടിയന്തിര ചികിത്സ ആവശ്യമില്ലാത്ത രോഗികളെ ആർസിസിയിലേക്ക് റഫർ ചെയ്യാതിരിക്കാൻ ഡോക്ടർമാരും ആശുപത്രികളും ശ്രദ്ധിക്കേണ്ടതാണ്. പുതിയ രോഗികളെ രജിസ്റ്റർ ചെയ്യുന്ന സമ്പ്രദായവും പുന:ക്രമീകരിച്ചിട്ടുണ്ട്. കാൻസർ ചികിത്സയുടെ ഫലമായി രോഗികൾക്ക് രോഗ പ്രതിരോധശേഷി കുറയാൻ സാധ്യത ഉള്ളതിനാൽ അടിയന്തിര സ്വഭാവമില്ലാത്ത എല്ലാ കാൻസർ ചികിത്സകളും ഏപ്രിൽ 14 വരെ നിയന്ത്രിച്ചു

