Thursday, December 18, 2025

‘കുടിയേറ്റ നിയമവും വിസാചട്ടങ്ങളും’ കെഎച്ച്എന്‍എ പ്രത്യേക ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ആഭിമുഖ്യത്തില്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റ നിയമങ്ങളും വിസ സംബന്ധിച്ചുള്ള വിഷയങ്ങളും വിശദീകരിച്ചുകൊണ്ട് പ്രത്യേക ഓണ്‍ലൈന്‍ സെമിനാര്‍ നടന്നു.അന്താരാഷ്ട്ര നിയമവ്യവസ്ഥിതിയിലും,മാനദണ്ഡങ്ങളിലുമുള്ള സാഹചര്യം വിലയിരുത്തികൊണ്ടായിരുന്നു സെമിനാര്‍.

പ്രമുഖ അന്താരാഷ്ട്ര കുടിയേറ്റ നിയമ വിദഗ്ധര്‍ റാം എം ചിറത്ത് ഓണ്‍ലൈന്‍ സെമിനാറിന് നേതൃത്വം നല്‍കി.അന്താരാഷ്ട്ര കുടിയേറ്റ നിയമത്തിലേയും,വിസാഭേദഗതികളിലേയും സംശയങ്ങള്‍ക്ക് സെമിനാര്‍ വിശദീകരണം നല്‍കി.അറ്റോര്‍ണി ബിന്ദു സജീവ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. കെഎച്ച്എന്‍എ അധ്യക്ഷന്‍ സതീഷ് അമ്പാടി,രാജീവ് ഭാസ്‌കരന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

Related Articles

Latest Articles