ലയൺ മയൂര റോയൽ കിങ്ഡം (LMRK) സ്റ്റുഡൻസ് വെൽഫെയർ പ്രോഗ്രാമിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന സഹായങ്ങളുടെ രണ്ടാം ഘട്ടം വിതരണം ചെയ്തു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ LMRK ഹെഡ്ക്വാട്ടേഴ്സിൽ വച്ചു നടന്ന ചടങ്ങിൽ LMRK സ്ഥാപകനായ രജിത്ത് കുമാർ വിദ്യാർത്ഥികൾക്ക് ടെലിവിഷനും ടാബ്‌ലറ്റും മൊബൈൽ ഫോണുകളും കൈമാറിക്കൊണ്ട് രണ്ടാം ഘട്ട സഹായ വിതരണം ഉത്ഘാടനം ചെയ്തു. പഴനി മുരുഗ ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടേയെന്നും, നന്മയും രാഷ്ട്ര പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിനു മാർഗദർശികളാകാൻ ഈ കുട്ടികൾക്ക് സാധിക്കട്ടെ എന്നും ഉത്ഘാടന പ്രസംഗത്തിൽ രജിത്ത് കുമാർ വിദ്യാർത്ഥികളെ ആശിർവദിച്ചു.
ചടങ്ങിൽ LMRK കേരളാ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ അറിയപെടുന്ന സ്പോട്സ് സർജൻ ശ്രീ ഡോ. മഹേഷ് ആശംസകൾ അറിയിച്ചു. പഠന സഹായങ്ങൾക്കുവേണ്ടി അപേക്ഷിച്ച നിരവധി പേരിൽ നിന്ന് അർഹതപ്പെട്ടവരെ തിരഞ്ഞെടുത്ത ശേഷമാണ് LMRK കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിദ്യാഭ്യാസ സഹായങ്ങളുടെ മൂന്നാം ഘട്ടംമായി ഓണത്തോടനുബന്ധിച്ച് പഠന കിറ്റിനൊപ്പം ഭക്ഷ്യധ്യാന കിറ്റും വിതരണം ചെയ്യും.









