Tuesday, December 23, 2025

കുറ്റാന്വേഷണമികവ് നിശ്ചയദാർഢ്യം. എഎസ്പി ഷൗക്കത്തലിയ്ക്ക് കേന്ദ്ര പുരസ്‌കാരം

ദില്ലി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എഎസ്പി എ.പി. ഷൗക്കത്തലിക്ക് കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍. അന്വേഷണ മികവിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മെഡല്‍ പ്രഖ്യാപിച്ചത്. ഷൗക്കത്തലി അടക്കം ഒമ്പത് മലയാളികള്‍ക്കാണ് മെഡല്‍ ലഭിച്ചത്.

അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയ എന്‍ഐഎ സംഘത്തിലും, ടിപി വധക്കേസിലെ കൊടി സുനിയെ പിടിച്ചതും എഎസ്പി ഷൗക്കത്തലി ആയിരുന്നു.

Related Articles

Latest Articles