കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്കെതിരെ വധഭീഷണി. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തേക്കുറിച്ച് എംഎല്‍എ ഡിജിപിക്ക് പരാതി നല്കി.എംഎല്‍എയുടെ സെക്രട്ടറി സ്ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.
ഫേസ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ചേവായൂര്‍ പോലീസെത്തി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു.

