തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇളവുകളില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിരുന്നു.
കേരളം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രനിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം തിരുത്തലുമായി രംഗത്തെത്തിയത്.
പുതിയ തീരുമാന പ്രകാരം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചു.
സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതും കേന്ദ്ര നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…