Friday, December 19, 2025

കേന്ദ്ര ആഭ്യന്തര അമിത് ഷായ്ക്ക് പിന്നാലെ യു പി സംസ്ഥാന ബിജെപി അധ്യക്ഷന് കോവിഡ്

മീററ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ സ്വതന്ത്രദേവ് സിംഗിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ വീട്ടിലാണ് ചികിത്സയില്‍ തുടരുന്നതെന്നും ഏവരും രോഗത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്തണമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി . രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പർക്കം പുലര്‍ത്തിയ ആളുകള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

Related Articles

Latest Articles