തിരുവനന്തപുരം:കൊറോണ ബാധിതരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ച്‌വെയ്ക്കുകയാണെന്ന് ബിജെപി. ലക്ഷക്കണക്കിന് പേര്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും അവരുടെ ആശങ്ക അകറ്റേണ്ട സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍
ശ്രമിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കെസുരേന്ദ്രന്‍ പറഞ്ഞു.
സാലറി ചലഞ്ചിലൂടെ എന്തിന് വേണ്ടിയാണ് ധനസമാഹരണം നടത്തുന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം സര്‍ക്കാരിന് നല്‍കാനായില്ല. പ്രളയകാലത്തെ സാലറി ചലഞ്ചിലൂടെ ലഭിച്ച തുക ചെലവഴിച്ചതിന്റെ കണക്ക് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ഒരു ഓഡിറ്റിനും വിധേയമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് എവിടയോ പിഴവ് പറ്റി. ഇത് കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ കേരളം വലിയ ദുരന്തത്തെ നേരിടേണ്ടിവരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

