തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവസാനിക്കുന്നെന്ന സൂചനകള്‍ നല്‍കി പുതിയ റിപ്പോര്‍ട്ടുകള്‍. രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും രോഗികളുടെ എണ്ണം പത്തില്‍ കൂടാത്തതുമാണ് പ്രതീക്ഷ നല്‍കുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണവും.
അതേസമയം, ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. അതിനാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കാം.

