ഹരിയാന : കോവിഡ് 19, ചികിത്സയുമായി ബന്ധപ്പെട്ട് പ്രയത്നിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ഇരട്ടി ശമ്പളം നൽകാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തീരുമാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡോക്ടർമാർക്ക് മാത്രമല്ല മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഇരട്ടി ശമ്പളം ലഭിക്കും. നേരത്തെ ഹരിയാന സർക്കാർ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് 50ലക്ഷം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർ ദൈവതുല്യരാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ നിയന്ത്രണവിധേയമായിരുന്ന രോഗം വ്യാപിക്കാൻ ഇടയാക്കിയത് തബ്ലിഗ് ഇ ജമാഅത്തെ സമ്മേളനത്തിൽ പങ്കെടുത്ത ആളുകൾ സംസ്ഥാനത്ത് എത്തിയതിനാലാണെന്നു ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 154കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…