DYFI
ശാസ്താംകോട്ട : ലോക് ഡൗണ്‍ ലംഘിച്ച് കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയില്‍ ഡി.വൈ.എഫ്.ഐ. കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വിവാദമായതോടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും എഴുപതോളം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു . പോരുവഴി വീട്ടിനാല്‍ ഏലായില്‍ കൊയ്ത്ത് ഉത്സവമാക്കിയത് നൂറോളം പേരാണ് .
മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാല്‍ ഏലായിലെ അഞ്ചേക്കര്‍ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകളാണ് നെല്‍ക്കൃഷിയിറക്കിയത് . ഇതില്‍ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാന്‍ പാകമായി. കുടുംബശ്രീക്കാര് സ്വന്തമായി കൊയ്യാന്‍ തീരുമാനിച്ചു .
എന്നാല്‍, ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു. പോലീസ് തുടക്കത്തില്‍ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ശൂരനാട് എസ്.ഐ. ശ്രീജിത്ത് പറഞ്ഞു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…