ബാലസോര്‍ : കേരളത്തില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ വച്ച് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്.. 38 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബാലസോര്‍ ടൗണിന് സമീപം വച്ചാണ് ബസ് ദേശീയപാത 16 ല്‍ നിന്ന് തെന്നിമാറി മറിഞ്ഞത്.പരിക്കേറ്റവരെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് അയച്ചു.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനതൊഴിലാളികള്‍ മാര്‍ച്ച് മുതല്‍ കേരളത്തില്‍ കുടുങ്ങിപോയവരാണ്. സാമൂഹിക അകല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ബാക്കി യാത്രക്കാരെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റി. കുടിയേറ്റക്കാരെ മറ്റൊരു ബസ്സില്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

