തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തര്‍ക്കു രോഗം മാറി. ആകെ 265 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 237 പേര്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1,64,130 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,63,508 പേര്‍ വീടുകളിലാണ്. 622 പേര്‍ ആശുപത്രികളിലാണ്.
ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7965 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ രോഗബാധയുണ്ടായ 191 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 7 വിദേശികള്‍. സമ്ബര്‍ക്കം വഴി 67 പേര്‍ക്കാണ് രോഗം വന്നത്. 26 പേര്‍ക്കു പരിശോധന നെഗറ്റീവായി. നെഗറ്റീവായത് 26. ഇവരില്‍ നാല് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

