Saturday, December 20, 2025

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ചികിത്സയിലിരുന്ന 73വയസുകാരി മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു . കോവിഡ് ബാധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73വയസുകാരിയാണ് മരിച്ചത്. ഇന്നലെയാണ് ഇവർ മരിച്ചത്. എന്നാൽ ഇവരുടെ സ്രവ പരിശോധനാ ഫലം ഇന്നാണ് എത്തിയത്. ഇതോടെയാണ് കോവിഡ് മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയിൽനിന്നാണ് മരിച്ച വയോധിക കേരളത്തിലെത്തിയത്. ഇവർക്ക് പ്രമേഹവും രക്തസമ്മർദവും ശ്വാസതടസവും ഉണ്ടായിരുന്നു. കാറിൽ വയോധികയ്‌ക്കൊപ്പം മകനും ഒറ്റപ്പാലം സ്വദേശികളായ മൂന്നു പേരുമുണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. വയോധികയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

Related Articles

Latest Articles