Tuesday, December 23, 2025

കൊച്ചിയിൽ സമൂഹവ്യാപന സാധ്യത.. രോഗവ്യാപനം രൂക്ഷമായി തുടരുന്നു, പുതിയ 5 കണ്ടെയ്‌ന്‍മെന്റ് സോണുകൾ കൂടി

കൊച്ചി: തിരുവനന്തപുരത്തിന് സമാനമായ സ്ഥിതി വിശേഷമാണ് എറണാകുളം ജില്ലയിലും. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ സമൂഹവ്യാപന സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനും സാധ്യതയുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ചെല്ലാനം, ആലുവ ക്ലസ്റ്ററുകളില്‍ നിന്ന് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. ആലുവ ക്ലസ്‌റ്ററില്‍ ഇന്നും പൊലീസ് റൂട്ട് മാര്‍ച്ച്‌ നടത്തും.

ക്ലോസ്‌ഡ് ക്ളസ്റ്ററായ ത‍ൃക്കാക്കര കരുണാലയത്തിലെ ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് ജില്ലയിലെ വയോജനസദനങ്ങളില്‍ ജില്ല ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 43 പേര്‍ക്കാണ് ഈ ക്ലോസ്‌ഡ് ക്ലസ്റ്ററില്‍ നിന്നു കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകളായി തുറവൂര്‍ പഞ്ചായത്തിലെ വാര്‍ഡ് നാല്, 14,തിരുവാണിയൂര്‍ പഞ്ചായത്ത് വാര്‍ഡ് ഏഴ്,കളമശേരി നഗരസഭ ഡിവിഷന്‍ ആറ്,ചേരാനല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 17 എന്നിവയെ പ്രഖ്യാപിച്ചു.
ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്നാണ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞത്. കോവിഡ് പ്രതിരോധത്തിനു വീണ്ടുമൊരു സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലുവയിലെ രോഗവ്യാപനമാണ് കൂടുതല്‍ ഭീഷണിയാകുന്നത്. ജില്ലയില്‍ ഇന്നലെ മാത്രം 69 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 61 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Related Articles

Latest Articles