Categories: International

കൊറോണയെ തുരത്താന്‍ ‘അവിഗാന്‍’ ; വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ദര്‍

ബീജിംഗ് : പനി ബാധിക്കുമ്പോൾ ഉപയോഗിക്കുന്ന ‘അവിഗാൻ’ എന്നു പേരുള്ള മരുന്ന് കൊറോണ വൈറസ് ബാധയേയും ചെറുക്കാൻ ശേഷിയുള്ളതാണെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വിദഗ്ദർ. ജാപ്പനീസ് ‘ആന്റി ഫ്‌ളൂ’ മരുന്നായ അവിഗാനിലെ ‘ഫാവിപിറാവിർ’ എന്ന ചേരുവയ്ക്കാണ് കൊറോണ രോഗത്തിനെതിരെ പ്രവർത്തിക്കാനും രോഗം ഇല്ലാതാക്കാനും ശേഷിയുള്ളതായി ആരോഗ്യ വിദഗ്ദർ പറയുന്നത്. ചൈനയിൽ 300 പേരിൽ ഈ മരുന്ന് പ്രയോഗിച്ചുവെന്നും അവരുടെ രോഗം ഭേദമായെന്നും പറയുന്നുണ്ട്.

ഫാവിപിറാവിർ എന്ന ഈ ചേരുവ ശരീരത്തിലെത്തുമ്പോൾ വൈറസിന്റെ വളർച്ചയെ കാര്യമായി ചെറുക്കുന്നതായും ഈ ഡോക്ടർമാർ പറയുന്നുണ്ട്.പ്രത്യക്ഷത്തിൽ ഈ മരുന്ന് ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രി ഷാങ് ഷിൻമിൻ പറഞ്ഞതായി വാർത്തയുണ്ട്.മരുന്ന് ഉപയോഗിക്കാത്ത രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഉപയോഗിച്ചവരുടെ ശ്വാസകോശം കാര്യമായ പുരോഗതി നേടിയെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം,കൊറോണ രോഗത്തിനെതിരെ, ഫാവിപിറാവിർ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാൻ എന്ന് പേരുള്ള ഫാർമസ്യുട്ടിക്കൽസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

admin

Recent Posts

ചിത്രദുർഗ കൊലപാതകം !നടൻ ദർശന്റെ അടുത്ത കൂട്ടാളി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ; കുറ്റം ഏറ്റെടുക്കാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായും റിപ്പോർട്ട്

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ…

11 mins ago

കോൺഗ്രസ് കുടുംബത്തിൽ പിറന്ന ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ?

ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ? താരത്തിന്റെ മറുപടി ഇങ്ങനെ...

22 mins ago

ജിഡിപി കൂടിയില്ലെങ്കിലെന്താ? കഴുതകളുടെ എണ്ണം കൂടിയില്ലേ! പിന്നിൽ ചൈനയോ ?

ജിഡിപി വളർച്ചയിൽ താഴെ, പാകിസ്ഥാനിലെ കഴുതകളുടെ എണ്ണം ഇരട്ടി, പിന്നിൽ ചൈനയോ ?

51 mins ago

പ്രവാസികൾക്ക് കൈത്തങ്ങായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! ദുബായിൽ നടന്ന നീതി മേളയ്ക്ക് മികച്ച പ്രതികരണം

ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ…

1 hour ago

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ! മുൻ DGP സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ് രചിച്ച…

2 hours ago

റീസി ഭീകരാക്രമണത്തിന് മൂന്നു പ്രത്യേകതകളുണ്ട് ! അതുകൊണ്ടുതന്നെ തിരിച്ചടി ഉറപ്പാണ് I KASHMIR

വമ്പൻ സേനാ നീക്കങ്ങൾ തുടങ്ങി ! മോദി ദുർബലനല്ലെന്ന് ഉടൻ ജിഹാദികൾ മനസ്സിലാക്കും I AMITSHAH

2 hours ago