Tuesday, December 23, 2025

കൊവിഡിനെതിരെ ഉള്ള യുദ്ധത്തില്‍ വിജയം സുനിശ്ചിതം. കൊവിഡ് പോരാളികളോട് എന്നും രാജ്യം കടപ്പെട്ടിരിക്കുന്നു എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി.

ദില്ലി: കൊവിഡിനോടുള്ള യുദ്ധത്തില്‍ വിജയം സുനിശ്ചിതമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് , ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ മികച്ച സേവനമാണ് നടത്തുന്നതെന്നും അവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

ഈ ദുരിതകാലത്ത് പാവപ്പെട്ടവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നു. വന്ദഭാരത് ദൗത്യം വിജയകരമാണെന്നും പത്ത് ലക്ഷത്തോളം പേരെ തിരികെ കൊണ്ടുവരാനായി. രാമ ക്ഷേത്രത്തിന് തറക്കല്ലിടാനായത് അഭിമാന നിമിഷമാണ്. നീണ്ട കാലത്തെ നിയമവഴിയിലൂടെയാണ് രാമജന്മഭൂമിതർക്കം പരിഹരിക്കാനായത്.
സുപ്രീംകോടതി വിധിയെ ബന്ധപ്പെട്ട എല്ലാ കക്ഷികളും ഏകമനസോടെ സ്വാഗതം ചെയ്തെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പഞ്ഞു.

Related Articles

Latest Articles