Monday, December 22, 2025

കൊവിഡ് പരിശോധനയില്‍ കേരളം വളരെ പിന്നിലെന്ന് കണക്കുകള്‍

ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം നിത്യേന ഉയരുമ്പോള്‍ ഏറ്റവും കുറച്ച് പരിശോധനകള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് നിലവില്‍ കേരളം. അയല്‍ സംസ്ഥാനങ്ങളെല്ലാം പരിശോധന നിരക്കില്‍ കേരളത്തെ മറികടന്നെന്ന് ദേശീയതലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് നടത്തിയ മുപ്പത്തിയൊന്ന് ലക്ഷം പരിശോധനയില്‍ ഞായറാഴ്ച വരെ കേരളത്തില്‍ നടന്നത് 54,899 കൊവിഡ് പരിശോധനകള്‍ മാത്രമാണ്.

പത്തുലക്ഷം പേരില്‍ 1577 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി എന്നാണ് കേരളത്തിലെ കണക്ക്. പത്തുലക്ഷം പേരില്‍ രണ്ടായിരത്തില്‍ താഴെ പരിശോധനകള്‍ നടന്ന പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.

രാജ്യത്തെ ആകെ പരിശോധനകളുടെ ഒരു ശതമാനം മാത്രമാണ് അടുത്തിടെയായി കേരളത്തില്‍ നടക്കുന്നത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെലങ്കാന മാത്രമാണ് പരിശോധനകളുടെ എണ്ണത്തില്‍ ഇപ്പോള്‍ കേരളത്തിനു പിന്നിലുള്ളു.

പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ എണ്ണം കേരളത്തില്‍ കുറവാണ്. എന്നാല്‍ സമാനസാഹചര്യമുള്ള ഹിമാചല്‍, ജമ്മുകാശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ പോലും പരിശോധനയുടെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Latest Articles