ലണ്ടന്‍: കൊറോണ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ ബ്രിട്ടണില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നാളെ മുതല്‍ വാക്‌സിന്‍ പരീക്ഷണം മനുഷ്യനില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നടന്ന മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹന്‍കോക്കാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്ന വിവരം സ്ഥിരീകരിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. ഇതിന് പുറമേ 2 കോടി ബ്രിട്ടീഷ് പൗണ്ട് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി നല്‍കുമെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രി പ്രസ്താവിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളേജും കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇപ്പോഴത്തെ വാക്‌സിന്‍ വിജയമായാല്‍ ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള എല്ലാ നിക്ഷേപവും സര്‍ക്കാര്‍ നടത്തും, അധികം വൈകാതെ തന്നെ ബ്രിട്ടീഷ് ജനതയ്ക്ക് സാധ്യമാകുന്ന വേഗതയില്‍ ഇത് ലഭ്യമാക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ മനുഷ്യനില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടാല്‍. വരുന്ന സെപ്തംബര്‍ മാസത്തിനുള്ളില്‍ 10 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് ഇപ്പോള്‍ വാക്‌സിന്‍ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…