Sunday, December 21, 2025

കൊവിഡ് 19: ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജപ്പാൻ :കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ടോക്യോ, ഒസാക്ക, മറ്റുള്ള അഞ്ച് പ്രവശ്യകള്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ ബാധകമാണ്. പ്രധാനമന്ത്രി ഷിന്‍സൊ അബെയാണ് പ്രഖ്യാപനം നടത്തിയത്. അടിയന്തരാവസ്ഥ ഒരു മാസം വരെ നീളും. വൈറസ് ബാധയെ തുടര്‍ന്ന് തകര്‍ന്ന വിപണിയെ സഹായിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു.ജപ്പാന്‍ ആറ് മാസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനില്‍ കൊവിഡ് ബാധിച്ച്‌ ഇതുവരെ 80 പേരാണ് മരിച്ചത്. 3817 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Related Articles

Latest Articles