കോട്ടയം: കോട്ടയം വേളൂരില്‍ മധ്യവയസ്കയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ബന്ധുക്കളിലേക്കും. വീടും സാഹചര്യങ്ങളും അടുത്തറിയാവുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം വിപുലീകരിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
മോഷ്ടിച്ച കാര്‍, പ്രതികള്‍ എന്നിവ സംബന്ധിച്ച സൂചനകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കുമരകം ഭാഗത്തേക്ക് പോയ വാഹനം കണ്ടെത്താന്‍ മാത്രം പ്രത്യേക സംഘമുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണം തുടരുന്നു.
വീടിന്റെ വാതില്‍ തകര്‍ക്കാതെ ആക്രമണം നടത്തിയതിനാല്‍ ബന്ധുക്കളോ പരിചയക്കാരോ പിന്നിലുണ്ടോ എന്നാണ് സംശയം. കൊല്ലപ്പെട്ട ഷീബയുടേയും, ചികിത്സയിലുള്ള സാലിയുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ്. വീടിനു സമീപത്ത് നിന്ന് ലഭിച്ച ഫോണില്‍ നിന്ന് തെളിവുകള്‍ കണ്ടെത്താനും ശ്രമമുണ്ട്.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഷീബയുടെ ഭര്‍ത്താവ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതികള്‍ രക്ഷപ്പെട്ട വാഹനം വൈക്കം മേഖല വരെ എത്തിയതിന് തെളിവുണ്ട്. കാര്‍ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.
കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് 55 കാരി ഷീബയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. വീടിനുള്ളില്‍ ഷീബയേയും സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു.
സാലിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ട നിലയിലായിരുന്നു. സംഭവത്തില്‍ പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറില്‍ കുമരകം ഭാഗത്തേയ്ക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…