Saturday, December 20, 2025

കോപ്പിയടിച്ചെന്ന് പറഞ്ഞ് ഇറക്കിവിട്ടു,പെൺകുട്ടി പുഴയിൽ ചാടി മരിച്ചു

കോട്ടയം:മീനച്ചിലാറ്റിൽ കാണാതായ അ‍ഞ്ജു ഷാജി എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു അ‍ഞ്ജു. പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തിൽ മനംനൊന്താണ് കുട്ടി ആറ്റിൽ ചാടിയതെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്‍റെ ആരോപണം. 

പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി വരെ തെരച്ചിൽ തുടർന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Latest Articles