kseb kerala
ഇടുക്കി: കൊവിഡിനെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകൂത്തി കെഎസ്‌ഇബി. വാണിജ്യ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അടച്ചതോടെ ദിവസവും കോടികളുടെ നഷ്ടം. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 1.80 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുണ്ടായത്. ഉപഭോക്താക്കളില്‍ 60 ശതമാനവും ഗാര്‍ഹിക മേഖലയിലാണെങ്കിലും വരുമാനത്തിന്റെ 60-70 ശതമാനം വാണിജ്യ മേഖലയില്‍ നിന്നാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മൂന്ന് ദിവസമായി വ്യവസായ-വ്യാപാര സ്ഥാപനങ്ങളടക്കം അടഞ്ഞ് കിടക്കുകയാണ്.
85 ദശലക്ഷം യൂണിറ്റ് വരെ കഴിഞ്ഞയാഴ്ച എത്തിയ വൈദ്യുതി ഉപഭോഗം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസം 69.889 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞു. തിങ്കളാഴ്ച ഇത് വീണ്ടും ഉയര്‍ന്ന് 75.1569 എത്തിയിരുന്നെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇടിഞ്ഞു. വൈദ്യുതി ഉപഭോഗം 66.5031 ദശലക്ഷം യൂണിറ്റായി. 1.8 കോടി യൂണിറ്റിന്റെ കുറവ്. വരുംദിവസങ്ങളില്‍ ഇതിലും കുറയും.വലിയതോതിലുള്ള നഷ്ടം ഭാവിയില്‍ ഉപഭോക്താക്കളിലേക്ക് കൈമാറാം. അത് അമിത ഭാരമാകാം. പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ കുഴങ്ങുകയാണ് കെഎസ്‌ഇബി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…