ദില്ലി : കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്. ഇന്നലെ ഡൽഹിയിൽ 186 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
വൈറസ് ബാധിച്ച ഒരാള്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു.ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായിട്ടുണ്ട്. ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 43ഉം രോഗം ഭേദമായവരുടെ എണ്ണം 207 ഉം ആയി.

