ചൈനയെ പരിഹസിച്ച് തയാറാക്കിയ കാര്‍ട്ടൂണ്‍ അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കൊറോണ വൈറസ് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ചൈനയുടെ പതാകയെ പരിഹസിക്കുന്ന തരത്തില്‍ ഡെന്‍മാര്‍ക്കിലെ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പതാകയിലെ നക്ഷത്രങ്ങള്‍ക്ക് പകരം വൈറസുകളെ വരച്ചാണ് പത്രം കാര്‍ട്ടൂണ്‍ നല്‍കിയത്.ജിലാന്‍ഡ്‌സ് പോസ്റ്റണ്‍ എന്ന പത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ചിത്രം ഇതോടെ വിവാദമായി.
പത്രം മാപ്പു പറയണമെന്ന ആവശ്യവുമായി ചൈനീസ് എംബസി രംഗത്തെത്തി. ചൈനയിലെ ജനങ്ങളുടെ വികാരം വൃണപ്പെടുന്ന രീതിയിലാണ് കാര്‍ട്ടൂണ്‍ എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് ആവിഷ്‌കാര സ്വാതന്ത്യ്രമാണെന്നും മാപ്പു പറയില്ലെന്നുമാണ് പത്രത്തിന്റെ നിലപാട്.
അതേസമയം ചൈനയില്‍ നിന്നും കോവിഡ് 19 ഭീതി ഒഴിയുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജനുവരി 23 മുതല്‍ ലോക്ഡൗണിലായിരുന്ന കോവിഡ് പ്രഭവകേന്ദ്രം വുഹാന്‍ ഇപ്പോള്‍ സാധാരണ നിലയിലാണ്. പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 95% തൊഴിലാളികളും തിരിച്ചെത്തി.
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…