Sunday, April 28, 2024
spot_img

കോവിഡ് കാര്‍ട്ടൂണ്‍; ചൈനയോട് മാപ്പ് പറയില്ലെന്ന് ഡെന്മാര്‍ക്ക് പത്രം

ചൈനയെ പരിഹസിച്ച് തയാറാക്കിയ കാര്‍ട്ടൂണ്‍ അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കൊറോണ വൈറസ് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ചൈനയുടെ പതാകയെ പരിഹസിക്കുന്ന തരത്തില്‍ ഡെന്‍മാര്‍ക്കിലെ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പതാകയിലെ നക്ഷത്രങ്ങള്‍ക്ക് പകരം വൈറസുകളെ വരച്ചാണ് പത്രം കാര്‍ട്ടൂണ്‍ നല്‍കിയത്.ജിലാന്‍ഡ്‌സ് പോസ്റ്റണ്‍ എന്ന പത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ചിത്രം ഇതോടെ വിവാദമായി.

പത്രം മാപ്പു പറയണമെന്ന ആവശ്യവുമായി ചൈനീസ് എംബസി രംഗത്തെത്തി. ചൈനയിലെ ജനങ്ങളുടെ വികാരം വൃണപ്പെടുന്ന രീതിയിലാണ് കാര്‍ട്ടൂണ്‍ എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് ആവിഷ്‌കാര സ്വാതന്ത്യ്രമാണെന്നും മാപ്പു പറയില്ലെന്നുമാണ് പത്രത്തിന്റെ നിലപാട്.

അതേസമയം ചൈനയില്‍ നിന്നും കോവിഡ് 19 ഭീതി ഒഴിയുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജനുവരി 23 മുതല്‍ ലോക്ഡൗണിലായിരുന്ന കോവിഡ് പ്രഭവകേന്ദ്രം വുഹാന്‍ ഇപ്പോള്‍ സാധാരണ നിലയിലാണ്. പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 95% തൊഴിലാളികളും തിരിച്ചെത്തി.

Related Articles

Latest Articles